കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചു വയസുകാരന് 1.15 കോടി രൂപ നഷ്ടപരിഹാരം 

2018 സെപ്തംബര്‍ 24നാണ് അപകടം ഉണ്ടായത്. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കുന്ന്: വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ അഞ്ചുവയസുകാരന് 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കാസര്‍കോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റേതാണ് വിധി. 

പള്ളിക്കര പാക്കത്ത് താമസിക്കുന്ന കുണ്ടംപാറ ഹൗസില്‍ അജയകുമാറിന്റേയും അര്‍ച്ചനയുടേയും മകന്‍ അദ്വിതിനാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 

2018 സെപ്തംബര്‍ 24നാണ് അപകടം ഉണ്ടായത്. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. പരിയാരം ചുടലവളവില്‍ വെച്ച് കാര്‍ കുഴിയിലേക്ക് മറിഞ്ഞു. തലയ്ക്കും കഴുത്തിനും പരിക്കേറ്റ കുട്ടി ഇപ്പോള്‍ കിടപ്പിലാണ്. 

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ഏറെ നാള്‍ ചികിത്സ തേടി. എട്ട് ലക്ഷം രൂപയോളം ചികിത്സയ്ക്ക് വേണ്ടി വന്നു. കുട്ടിയെ ഇപ്പോള്‍ ഫിസിയോ തെറാപ്പിക്ക് വിധേയമാക്കുകയാണ്. 

അശ്രദ്ധമായി കാര്‍ ഓടിച്ചതിന് ഡ്രൈവറെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് 100 ശതമാനം വൈകല്യം ഉണ്ടെന്ന് കണ്ടെത്തി. നഷ്പരിഹാരവും കോടതി ചെലവും ഉള്‍പ്പെടെ 1.15 കോടി രൂപ നല്‍കാനാണ് വിധി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com