തിരക്ക് കൂടി, തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണം; വിശദാംശങ്ങള്‍

വിമാന യാത്രക്കാരുടെ വര്‍ഷാന്ത്യ തിരക്കിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണവുമായി അധികൃതര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിമാന യാത്രക്കാരുടെ വര്‍ഷാന്ത്യ തിരക്കിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണവുമായി അധികൃതര്‍. വിദേശ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പും ആഭ്യന്തര യാത്രക്കാര്‍ രണ്ടുമണിക്കൂര്‍ മുമ്പും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതര്‍ അറിയിപ്പില്‍ പറഞ്ഞു.

തിരക്കു നിയന്ത്രിക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനുമായി ടെര്‍മിനലിനകത്തും പുറത്തും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സുരക്ഷാ പരിശോധന വേഗത്തിലാക്കാന്‍ കസ്റ്റമര്‍ എക്‌സിക്യുട്ടീവുകളെ നിയോഗിച്ചു. സെല്‍ഫ് ചെക് ഇന്‍ മെഷീനുകളിലും ഇവരുടെ സേവനം ലഭിക്കും. യാത്രക്കാര്‍ക്ക് ഷോപ്പിങ്, ഭക്ഷണ സൗകര്യങ്ങളും വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ 50 ലേറെ ഷോപ്പുകള്‍ പുതുതായി തുടങ്ങിയിട്ടുണ്ട്.

വിമാന സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണം കോവിഡിനു മുന്‍പുള്ള നിലയിലേക്ക് എത്തി. പ്രതിദിന യാത്രക്കാരുടെ എണ്ണം 2021 ഡിസംബറിനേക്കാള്‍ 30 % വര്‍ധിച്ച് ശരാശരി 10,500 ആയി ഉയര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com