നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2022 07:43 AM  |  

Last Updated: 20th December 2022 09:03 AM  |   A+A-   |  

ullas_pandalam

ഉല്ലാസ് പന്തളം/ഫയല്‍

 

പന്തളം: നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് ഫോണ്‍ മുഖേന പൊലീസിനെ ബന്ധപ്പെട്ടിരുന്നു. 

പന്തളം പൊലീസ് വീട്ടിലെത്തി നോക്കിയപ്പോഴാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. 

വീട്ടിലെ മുകളിലത്തെ നിലയിലെ മുറിയിലാണ് ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയും കുട്ടികളും രാത്രി വീടിന്റെ മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു. കുടുംബ കലഹമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നതായി അന്വേഷിക്കുകയാണ് പൊലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാലക്കാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ