ആയിരമല്ല, അര്‍ജന്റിനയുടെ വിജയത്തില്‍ ഷിബു വിളമ്പിയത് 1500 ബിരിയാണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2022 10:28 AM  |  

Last Updated: 20th December 2022 10:28 AM  |   A+A-   |  

thrissur_hotel

ഷാഫി പറമ്പില്‍ എംഎല്‍എ ബിരിയാണി വിതരണത്തിന് എത്തിയപ്പോള്‍/എക്‌സ്പ്രസ്‌

 

ര്‍ജന്റിനയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഷിബു വിളമ്പിയത് ആയിരമല്ല, ആയിരത്തിയഞ്ഞൂറു ബിരിയാണി. മെസി കപ്പ് ഉയര്‍ത്തിയതിന്റെ സന്തോഷത്തില്‍ ഇതൊക്കെ എന്ത് എന്നാണ് ഷിബു പൊറത്തൂര്‍ പറയുന്നത്. 

കടുത്ത ഫുട്‌ബോള്‍ കമ്പക്കാരനും അതിലേറേ മെസ്സി ഫാനുമായ റോക്ക് ലാന്റ് ഹോട്ടലുടമ ഷിബു പൊറത്തൂര്‍ തന്റെ വാക്കുപാലിച്ചാണ് ലോകകപ്പ് ഹരം പങ്കുവച്ചത്. അര്‍ജന്റീന കപ്പെടുത്താല്‍ ആയിരം പേര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണി വിളമ്പുമെന്നായിരുന്നു പ്രഖ്യാപനം. പള്ളിമൂലയിലെ ഹോട്ടല്‍ റോക്ക്‌ലാന്റില്‍ രാവിലെ 11 മണിയോടെ ജനപ്രളയമായിരുന്നു. ആളു കൂടിയപ്പോള്‍ എണ്ണമൊന്നും നോക്കിയില്ല, ആയിരത്തിയഞ്ഞൂറിലേറെ പേര്‍ക്കു ബിരിയാണി നല്‍കി. കടുത്ത അര്‍ജന്റൈന്‍ ആരാധകനായ ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.

അര്‍ജന്റീനന്‍ ജഴ്‌സിയണിഞ്ഞാണ് ഹോട്ടലിലുള്ളവര്‍ ബിരിയാണി വിളമ്പിയത്. തൊട്ടടുത്തുള്ള വിമലകോളജിലേയും എഞ്ചിനീയറിംഗ് കോളജിലേയും വിദ്യാര്‍ഥികള്‍ ഹോട്ടലിലേയ്ക്ക് ഒഴുകിയതോടെ റോഡ് നിറഞ്ഞു. നീണ്ട ക്യൂവാണ് ഹോട്ടലിനു മുന്നില്‍ രൂപപ്പെട്ടത്. ക്യൂവില്‍ നില്‍ക്കുന്നവരുമായി ആഹ്ലാദം പങ്കുവച്ച എംഎല്‍എ ഹോട്ടലില്‍ ബിരിയാണി വിളമ്പുകയും ചെയ്താണ് മടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്കോർ 3- 3, പെനാൽറ്റിയിൽ 4-2ന് അർജന്റീന ജയിക്കും! ആറാം ക്ലാസുകാരിയുടെ പ്രവചനം; അമ്പരപ്പിച്ച് ആയിഷ ഐഫ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ