തൃശൂര്‍: ജനവാസ പ്രദേശങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയുടെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഇതിനു വിരുദ്ധമായി കോടതി വീണ്ടും നിലപാടെടുത്താല്‍ എന്തു ചെയ്യുമെന്ന് അപ്പോള്‍ ആലോചിക്കാമെന്നും രാജന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അഭിപ്രായവുമായി രാഷ്ട്രീയമായും നിയമപരമായും ഭരണപരമായും മുന്നോട്ടുപോവും. കോടതി കേരളത്തിന്റെ ഉപഗ്രഹ സര്‍വേ ചോദിച്ചാല്‍ തരാനാവില്ലെന്നു സര്‍ക്കാരിനു പറയാനാവില്ല. ഒരു കിലോമീറ്റര്‍ പ്രദേശത്തിന്റെ ഭൂപടം എങ്ങനെയാവും എന്നു ചോദിച്ചാല്‍ തരാന്‍ സൗകര്യമില്ലെന്നു പറയാന്‍ സര്‍ക്കാരിന് എന്താണ് അവകാശം? എന്നാല്‍ സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് മറ്റൊന്നാണ്. അതു കോടതിയെ അറിയിക്കും.
കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ആ പ്രദേശത്തു വരുന്ന ജനവാസമേഖലകളുടെയും മറ്റും കാര്യങ്ങളും അറിയിക്കും. ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ അഭിപ്രായവും കോടതിയെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. മണ്ണൂത്തിയില്‍നിന്നു വടക്കഞ്ചേരിയിലേക്കുള്ള ഹൈവേ വരെ ഈ ഭൂപടത്തില്‍ വരും. അതൊക്കെ കോടതി അറിയണ്ടേ?- മന്ത്രി ചോദിച്ചു.
ബഫര്‍സോണില്‍ ഉള്‍പ്പെട്ട 115 വില്ലേജുകളിലെയും ഫീല്‍ഡ് വെരിഫിക്കേഷന്‍ അതിവേഗം പൂര്‍ത്തിയാക്കും. ജനുവരി ഏഴു വരെ പരാതി നല്‍കാന്‍ സമയം നല്‍കിയിട്ടുണ്ട്. അതിനു ശേഷം ഫിസിക്കല്‍ വെരിഫിക്കേഷന്‍ മതിയെന്ന അഭിപ്രായമാണ് നേരത്തെ ഉണ്ടായിരുന്നത്. ലഭിക്കുന്ന അപേക്ഷകളില്‍ അതതു സമയം തന്നെ വെരിഫിക്കേഷന്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates