ആലുവ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പോക്സോ കേസിൽ അറസ്റ്റിൽ. ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് അറസ്റ്റിലായത്. മൊബൈൽ ഫോണിലൂടെ ചാറ്റ് ചെയ്ത് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്.
ആലുവ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും വെച്ച് പലതവണ ഇയാൾ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. പ്രതിയെ വീട്ടിലെത്തിച്ചും മൊബൈൽ ഫോൺ വിറ്റ കടയിൽ എത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി.
ഇയാൾ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേരത്തെ ജയിലിൽ ആയിരുന്ന ശ്രീഹരി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക