സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധം

61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധം
മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട്‌
മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട്‌

തിരുവനന്തപുരം: 61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധം. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാര്‍ഗനിര്‍ദേശം നല്‍കിയത്. മാസ്‌കിന് പുറമേ എല്ലാവരും കൈയില്‍ സാനിറ്റൈസര്‍ കരുതണമെന്നും മന്ത്രി പറഞ്ഞു.

സാധാരണയായി സൈന്യം പൊതുപരിപാടികള്‍ക്ക് ഒരിക്കലും വിട്ടുനല്‍കാറില്ലാത്ത വെസ്റ്റ്ഹില്‍ വിക്രം മൈതാനമാണ് ഇത്തവണ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി. എട്ടു ഏക്കറാണ് മൈതാനത്തിന്റെ ആകെ വലിപ്പം. ജനുവരി 3 മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 24 വേദികളിലായി നടക്കുന്ന കലോത്സവം ഏഴിന് സമാപിക്കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവം കോഴിക്കോട് നഗരത്തെ അക്ഷരാര്‍ഥത്തില്‍ കലയുടെ പൂരപ്പറമ്പാക്കി മാറ്റും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com