'മൃദുഹിന്ദുത്വം എന്നൊന്നില്ല'; കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനം: കെ മുരളീധരന്‍

രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ പോവുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബിജെപിക്കു വിട്ടുകൊടുക്കുന്നതിനു തുല്യമാണ്
കെ മുരളീധരന്‍ / ഫയല്‍ ചിത്രം
കെ മുരളീധരന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും കെ മുരളീധരന്‍ എംപി. മൃദുഹിന്ദുത്വം എന്നൊന്നില്ല. സിപിഎം ആണ് ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മൃദുഹിന്ദുത്വ ആരോപണത്തില്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ പിന്തുണച്ചുകൊണ്ടാണ് മുരളീധരന്‍ രംഗത്തെത്തിയത്. 

രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ പോവുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബിജെപിക്കു വിട്ടുകൊടുക്കുന്നതിനു തുല്യമാണ്. സിപിഎം ആണ് അത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്നത്. മൃദുഹിന്ദുത്വം എന്ന വിമര്‍ശനം മുസ്ലിം ലീഗ് ഒരിക്കലും ഉയര്‍ത്തിയിട്ടില്ലെന്നും മുരളീധരന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

കഴിഞ്ഞ ദിവസം എകെ ആന്റണി പറഞ്ഞത്: ''മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍പോയാല്‍, നെറ്റിയില്‍ തിലകംചാര്‍ത്തിയാല്‍, ചന്ദനക്കുറിയിട്ടാല്‍ ഉടന്‍തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ'' 

''ന്യൂനപക്ഷംമാത്രം പോരാ. ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ന്യൂനപക്ഷത്തോടൊപ്പം ഹിന്ദുക്കളുടെ ഭൂരിപക്ഷത്തെക്കൂടി മോദിക്കെതിരായ സമരത്തില്‍ കൂടെനിര്‍ത്താന്‍ കഴിയണം. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഒരേപോലെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം''

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com