'അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബിജെപി ആകുമോ?' 

എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ്  കോണ്‍ഗ്രസിന്റെ പ്രഖ്യാപിതമായ നയം
രമേശ് ചെന്നിത്തല/  ഫയല്‍ ഫോട്ടോ
രമേശ് ചെന്നിത്തല/ ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി: 'മൃദുഹിന്ദുത്വ'ത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എകെ ആന്റണിയെ പിന്തുണച്ച് കോണ്‍ഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല. കാവിയുടുത്താലും കുറിതൊട്ടാലും ആരും ബിജെപി ആകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇന്ത്യയില്‍ ആകെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് എകെ ആന്റണിയുടെ പ്രസംഗമെന്നും ചെന്നിത്തല പറഞ്ഞു. 

'ഇന്ത്യയില്‍ ഒട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്റണി പ്രസംഗിച്ചത്. അത് ശരിയായ നിലപാടാണ്. അതില്‍ യാതൊരു തെറ്റുമില്ല. എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ്  കോണ്‍ഗ്രസിന്റെ പ്രഖ്യാപിതമായ നയം. അതാണ് അദ്ദേഹം പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ കാവിമുണ്ട് ഉടുത്താലോ ബിജെപി ആവില്ല. അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബിജെപി ആകുമോ? അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്- ചെന്നിത്തല പറഞ്ഞു.

ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ മുരളീധരന്‍ എംപിയും എകെ ആന്റണിയെ പിന്തുണച്ചു രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. മൃദുഹിന്ദുത്വം എന്നൊന്നില്ല. സിപിഎം ആണ് ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു

'മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍പോയാല്‍, നെറ്റിയില്‍ തിലകംചാര്‍ത്തിയാല്‍, ചന്ദനക്കുറിയിട്ടാല്‍ ഉടന്‍തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്' എന്നായിരുന്നു എകെ ആന്റണിയുടെ പരാമര്‍ശം. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com