പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി; മാറ്റം തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ 

തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇപ്പോൾ സ്ലീപ്പർ ടിക്കറ്റ് നിർത്തിയത്. റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് മാറ്റം. അതേസമയം 20 പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാനാകും. 

തീവണ്ടികൾ

തിരുവനന്തപുരം-മുംബൈ നേത്രാവതി (16346) 
ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640)
തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348)
ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602)
തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630)
മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637)
ചെന്നൈ-കൊല്ലം അനന്തപുരി (16723/16724)
കണ്ണൂർ-യശ്വന്ത്പുർ (16528)
ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639)
മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159)
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229)
കന്യാകുമാരി-പുണെ (16382)
തിരുവനന്തപുരം-ചെന്നൈ (12624)
കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525)

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com