സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണം; അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 03:36 PM  |  

Last Updated: 02nd February 2022 03:36 PM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം. സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രായോഗികമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. 

പ്രതിപക്ഷ എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. 

ഡിപിആറില്‍ വിശദമായ പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട വായ്പയെ സംബന്ധിച്ചും കേന്ദ്രത്തിന് വ്യക്തത ലഭിച്ചിട്ടില്ല. 

റെയില്‍വെ ഭൂമി പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍, റെയില്‍വെ സ്വത്തുക്കള്‍, നെറ്റുവര്‍ക്കുകള്‍ എന്നിവയെ എത്രത്തോളം ബാധിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കെ റെയില്‍ കോര്‍പ്പറേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.