മാവേലി സ്‌റ്റോര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ 'ട്രാക്ക് സപ്ലൈകോ'; ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ 'ഫീഡ് സപ്ലൈകോ' ആപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2022 07:30 PM  |  

Last Updated: 03rd February 2022 07:30 PM  |   A+A-   |  

supplyco-1

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ വിശദമാക്കി കൊണ്ടുള്ള 'ട്രാക്ക് സപ്ലൈകോ' മൊബൈല്‍ ആപ്പും സപ്ലൈകോ സേവനങ്ങള്‍ സംബന്ധിച്ച ഉപഭോക്താക്കള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന 'ഫീഡ് സപ്ലൈകോ' മൊബൈല്‍ ആപ്പും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പുറത്തിറക്കി. സപ്ലൈകോയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത്തരം നൂതന പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ക്രിസ്തുമസ് പുതുവത്സരമേളയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ നടത്തിയ മത്സര വിജയികളെ ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 5,000 രൂപയ്ക്കു മുകളില്‍ സാധനം വാങ്ങിയവരില്‍നിന്നു നറുക്കിട്ട് ഒരു പുരുഷനും ഒരു വനിതയ്ക്കും 5,000  രൂപയുടെ സമ്മാനം നല്‍കുന്നതാണ് പദ്ധതി. പുരുഷ വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ നേര്യമംഗലം മാവേലി സ്‌റ്റോറില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ അഹ്ദുള്‍ റഹിമാന്‍ (രജിസ്‌ട്രേഷന്‍ നമ്പര്‍441), വനിതാ വിഭാഗത്തില്‍ ആലപ്പുഴ ജില്ലയിലെ കളര്‍കോട് ലാഭം മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ ഡോലമ്മ യേശുദാസ് (രജിസ്‌ട്രേഷന്‍ നമ്പര്‍497) എന്നിവര്‍ സമ്മാനാര്‍ഹരായി. സമ്മാനത്തുക വിജയികളുടെ അക്കൗണ്ടിലേക്കു കൈമാറും.

സപ്ലൈകോ എം.ഡി സഞ്ജീവ് കുമാര്‍ പട്‌ജോഷി, സപ്ലൈകോയിലെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.