ഒന്നാം സമ്മാനമായ 80 ലക്ഷത്തിനൊപ്പം സമാശ്വാസ സമ്മാനങ്ങളും, എടുത്ത അഞ്ച് ലോട്ടറിയും അടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക്‌ 'കാരുണ്യ' പെരുമഴ

By സമകാലിക മലയാളം ഡെസ്ക്  |   Published: 07th February 2022 08:10 AM  |  

Last Updated: 07th February 2022 08:23 AM  |   A+A-   |  

lottery_winner_auto_driver

 

കൊച്ചി; ഭാ​ഗ്യ പരീക്ഷണമാണ് ലോട്ടറി, കിട്ടായിൽ കിട്ടി എന്ന ലൈൻ. എന്നാൽ എടുത്ത ലോട്ടറിക്കെല്ലാം സമ്മാനമടിച്ചാലോ? കോതമം​ഗലം കുട്ടംപുഴ സ്വദേശിയായ ഓട്ടോഡ്രൈവർ ടിആർ ഹുസൈനാണ് ഭാ​ഗ്യം ഒന്നിച്ചെത്തിയത്. എടുത്ത അഞ്ച് ലോട്ടറിക്കും അദ്ദേഹത്തിന് സമ്മാനം അടിക്കുകയായിരുന്നു. 

എടുത്ത അഞ്ച് ലോട്ടറിക്കും സമ്മാനം

‘കാരുണ്യ’ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷത്തിനൊപ്പം 8,000 രൂപവീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളാണ് ഹുസൈനെ തേടിയെത്തിയത്. ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ പിഡബ്ല്യു 749886 നമ്പർ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം. കുട്ടംപുഴ പ്ലാത്തിക്കാട് രാജനിൽ നിന്ന് വാങ്ങിയ പുന്നേക്കാട് ബി.കെ. ലോട്ടറി ഏജൻസിയിയുടെ ഭാഗ്യക്കുറികളാണ് സമ്മാനാർഹമായത്. 

ഓട്ടോ ഡ്രൈവറായ ഹുസൈൻ പ്രായമായ മാതാപിതാക്കളടക്കമുള്ള ആറംഗ കുടുംബത്തിന്റെ അത്താണിയാണ്  കഴിഞ്ഞ ഒക്ടോബറിൽ മഴയിൽ ഓടുമേഞ്ഞ വീടിന്റെ മുൻഭാഗം ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്താലാണ് താത്‌കാലിക പണികൾ തീർത്തത്. കടബാധ്യത തീർത്ത് പുതിയൊരു വീടുവെയ്ക്കുകയാണ് ഹുസൈന്റെ സ്വപ്നം. കുട്ടംപുഴ ഫെഡറൽ ബാങ്ക് ശാഖയിൽ തിങ്കളാഴ്ച ലോട്ടറി ഏൽപ്പിക്കും.