ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും, കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത; കോവിഡ് അവലോകന യോഗം ഇന്ന്

നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും എന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും
മുഖ്യമന്ത്രി പിണറായി വിയജന്‍/ഫയല്‍
മുഖ്യമന്ത്രി പിണറായി വിയജന്‍/ഫയല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും എന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും. 

നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും കോവിഡ് അവലോകന യോ​ഗത്തിൽ പ്രധാനമായും ചർച്ചയാകുക. വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും ‌മാറ്റമുണ്ടായേക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം.

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാക്കുമോ?

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ അധ്യയന സമയം വൈകുന്നേരം വരെയാക്കുമോ എന്ന കാര്യവും ഇന്നറിയാം. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതല യോഗം തിങ്കളാഴ്ച ചേർന്നിരുന്നു. 10,11,12 ക്ലാസുകളുടെ പ്രവർത്തനം സാധാരണ നിലയിലായി. കോളജുകളിലും വൈകീട്ടു വരെ ക്ലാസുകൾ നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com