രാജസ്ഥാനിലെ സന്യാസി സുകുമാരക്കുറുപ്പ് തന്നെ; സ്ഥിരീകരിച്ച് അയൽവാസി; മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെൻസിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ കണ്ടതായി മൊഴി നൽകിയത്
ഫയൽ ചിത്രം
ഫയൽ ചിത്രം

ആലപ്പുഴ; രാജസ്ഥാനിൽ കണ്ട മലയാളി സന്യാസി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന ബിവറേജസ് ഷോപ്പ് മാനേജരുടെ വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാവുകയാണ്. അതിനിടെ സന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് ചെറിയനാട് സ്വദേശി ജോൺ സ്ഥിരീകരിച്ചു. സുകുമാരക്കുറുപ്പിന്റെ അയൽവാസിയായിരുന്നു ജോൺ. ഇതേത്തുടർന്ന് ആലപ്പുഴയിലെ ക്രൈബ്രാഞ്ച് സംഘം അടുത്ത ദിവസം ജോണിന്റെ മൊഴിയെടുക്കും.

പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെൻസിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ കണ്ടതായി മൊഴി നൽകിയത്. റെൻസി, സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടിൽ ചില അന്വേഷണങ്ങൾ നടത്തിയിരുന്നു. അങ്ങനെയാണ് കുറുപ്പിന്റെ അയൽവാസിയായ ജോണിനെ ചിത്രം കാണിച്ചത്.

സന്യാസിയെ ആദ്യം കണ്ടത് 2007ൽ

 2007ൽ സ്കൂൾ അധ്യാപകനായി രാജസ്ഥാൻ ഈഡൻ സദാപുരയിൽ ജോലി ചെയ്യുമ്പോൾ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്നു സംശയിക്കുന്നതായാണ് റെൻസിമിന്റെ മൊഴി. ഈഡൻ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം ഭാഷകൾ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം ധരിച്ച് താടിനീട്ടി വളർത്തിയ ലുക്കിലായിരുന്നു. 

മുഖ്യമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെ നടപടി

കുമാരക്കുറുപ്പിന്റെ ഫോട്ടോ കാണിച്ചപ്പോൾ മലയാളി സ്വാമിയെ പോലെ ഉണ്ടെന്ന് മഠാധിപതി സംശയം പറഞ്ഞു. ഇക്കാര്യം അന്ന് ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും പക്ഷേ നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്രാ വിവരങ്ങൾ ഉള്ള വിഡിയോ കണ്ടപ്പോൾ ഇതേ സന്യാസിയെ വീണ്ടു കണ്ടു. ഇതോടെയാണ് ഇക്കാര്യം വിവരിച്ച് ജനുവരി അഞ്ചിന് റെൻസിം മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.  ആലപ്പുഴയിൽനിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസമെത്തി റെൻസിമിന്റെ മൊഴി എടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com