വൈകുന്നേരം വരെ ക്ലാസില്ല; സ്‌കൂളുകള്‍ ഉച്ചവരെ, ചൊവ്വാഴ്ച യോഗം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th February 2022 05:17 PM  |  

Last Updated: 12th February 2022 05:17 PM  |   A+A-   |  

sivankutty

മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍, ഉച്ചവരെമാത്രം ക്ലാസ്. ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച പുനരാരംഭിക്കുന്നത്. സ്‌കൂളുകള്‍ പൂര്‍ണമായും സജ്ജീകരിച്ചതിന് ശേഷമേ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ക്ലാസുകളില്‍ എത്തിക്കാന്‍ സാധിക്കുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

വൈകുന്നേരംവരെ തുടരുന്നതിനെ പറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. അധ്യാപക സംഘടനകളുമായി ചൊവ്വാഴ്ച യോഗം ചേരും. ഈ യോഗത്തിന് ശേഷം മാത്രമേ തീരുമാമെടുക്കു എന്നും മന്ത്രി വ്യക്തമാക്കി. 

നേരത്തെ, ക്ലാസുകള്‍ വൈകുന്നേരം വരെയുണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍, സ്‌കൂളുകള്‍ അടയ്ക്കുന്ന സമയത്തെ ക്ലാസുകള്‍ പോലെ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. ആഴ്ചയില്‍ മൂന്നു ദിവസം കാസ്ലുകള്‍, അമ്പതു ശതമാനം കുട്ടികള്‍ എന്ന നില തന്നെ തുടരും.