തെങ്ങു വീണ് 25കാരന് ദാരുണാന്ത്യം; അപകടം മരം മുറിക്കുന്നതിനിടെ

By സമകാലിക മലയാളം ഡെസ്ക്  |   Published: 15th February 2022 10:05 PM  |  

Last Updated: 15th February 2022 10:05 PM  |   A+A-   |  

COCONUT TREE FALL, 25 YEARS DIED

Death_Picture

 

കോട്ടയം; തെങ്ങ് വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി ജോൺസൺ (25) ആണ് മരിച്ചത്. കോട്ടയം ഈരാറ്റുപേട്ടയിൽ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം

പിക്കപ്പ് വാൻ ഉപയോഗിച്ച് കെട്ടിവലിച്ചാണ് മരം മുറിക്കാൻ ശ്രമിച്ചത്. അതിനിടെ മരംവന്ന് തെങ്ങിൽ പതിക്കുകയായിരുന്നു. ജോൺസന്റെ മേലെയാണ് തെങ്ങ് പതിച്ചത്. ഉടൻ ആശ്രുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.