'ഡോക്ടറെ വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയിൽ ഇടിച്ചു, കാലുകൾ അടിച്ചുപൊളിച്ചു'; ആക്രമണം ചികിത്സിക്കാൻ വൈകിയെന്നു പറഞ്ഞ്
By സമകാലിക മലയാളം ഡെസ്ക് | Published: 15th February 2022 09:45 PM |
Last Updated: 15th February 2022 09:45 PM | A+A A- |

ആക്രമണത്തിന് ഇരയായ ഡോ.വെങ്കിടേഷ്/ ഫേയ്സ്ബുക്ക്
നൂറനാട് മാതാ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ആക്രമണം. ഡോ.വെങ്കിടേഷ് ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ആശുപത്രി ജീവനക്കാരോട് അസഭ്യവർഷം നടത്തിയത് എന്തിനാണെന്ന് ചോദിച്ചതിന് ഡോക്ടറെ വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയിൽ ഇടിച്ച് കാലുകൾ അടിച്ചുപൊളിച്ചുവെന്നാണ് ഡോക്ടർ സുൽഫു നൂഹു ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. കാൽ വിരലുകൾ പൊട്ടുകയും നെറ്റിയിൽ എട്ടു തയ്യലിടുകയും ചെയ്ത ഡോക്ടർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുൽഫു നൂഹുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
വലത് കാൽ തള്ളവിരലിൽ പൊട്ടൽ.
കാലിലെ മറ്റൊരു വിരലിന് പൊട്ടൽ.
നെറ്റിയിൽ 8 തയ്യൽ .
ആശുപത്രി ജീവനക്കാരോട് അസഭ്യവർഷം നടത്തിയത് എന്തിനാണെന്ന് ചോദിച്ചതിന് ഡോക്ടറെ വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയിൽ ഇടിച്ച് കാലുകൾ അടിച്ചുപൊളിക്കുന്നു.
നൂറനാട് മാതാ ആശുപത്രിയിൽ ഡ്യൂട്ടി എടുക്കുന്നതിനിടയിൽ അത്യാഹിത വിഭാഗത്തിന് തൊട്ടടുത്ത ടോയ്‌ലറ്റിൽ ഒരു 5 മിനിറ്റ് ചിലവഴിച്ചതിനാണ് ഈ ആക്രമണം. ഡോക്ടർ ചികിത്സിക്കാൻ വൈകിയെത്ര!
ഡോ.വെങ്കിടേഷ് ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ.
ആക്രമണപരമ്പര അനസ്യൂതം.
ഫോട്ടോയും ചികിത്സ രേഖയും സമ്മതപ്രകാരം പോസ്റ്റ് ചെയ്യുന്നു.