ഉപ്പിലിട്ട നെല്ലിക്ക കഴിച്ചു; കോഴിക്കോട് പഠനയാത്രയ്‌ക്കെത്തിയ രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 02:32 PM  |  

Last Updated: 15th February 2022 02:32 PM  |   A+A-   |  

nellikka

പൊള്ളലേറ്റ നിലയിൽ കുട്ടി/ ടെലിവിഷൻ ദൃശ്യം

 

കോഴിക്കോട്: ഉപ്പിലിട്ട നെല്ലിക്ക കഴിച്ച രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വെച്ചാണ് സംഭവം. പഠനയാത്രയ്ക്ക് കോഴിക്കോട്ടെത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ  മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ബീച്ചിലെ തട്ടുകടയില്‍ നിന്നും കാരറ്റും, നെല്ലിക്കയും കഴിച്ചു. ചുവ വ്യത്യാസം തോന്നിയ ഇവര്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കുട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു. 

ഉപ്പിലിടുന്ന വസ്തുക്കള്‍ വേഗം പാകമായി വില്‍ക്കുന്നതിനായി ഇത്തരം കടകളില്‍ ആസിഡും കലര്‍ത്തുന്നത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ലായനി കുടിച്ച കുട്ടികള്‍ക്കാണ് പരിക്കേറ്റത്. 

മദ്രസ പഠനയാത്രയുടെ ഭാഗമായാണ് കുട്ടികള്‍ കോഴിക്കോട് എത്തിയത്. കുട്ടികളെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി.