ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 12:51 PM  |  

Last Updated: 15th February 2022 01:20 PM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഒറ്റപ്പാലം ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍. ആഷിഖിനെ(24) കൊന്നതായി സുഹൃത്ത് മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നല്‍കിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്.

2015ലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കിഴക്കന്‍ ഒറ്റപ്പാലം സ്വദേശിയായ ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയതായി ആഷിഖ് മൊഴി നല്‍കിയത്. ചിനക്കത്തൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായാണ് വെളിപ്പെടുത്തല്‍.

രണ്ടുമാസം മുന്‍പാണ് കൊല നടന്നതെന്നാണ് മൊഴി. പ്രതിയുമായി പൊലീസ് ഒറ്റപ്പാലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ആഷിഖ് നിരവധി കേസുകളില്‍ പ്രതിയാണ്.