തലച്ചോറ് ചിതറിത്തെറിച്ചത് നവദമ്പതികളുടെ മുന്നില്‍; പരിഭ്രാന്തരായി ആളുകള്‍ ഓടി മാറി; കണ്ണൂരിലെ ബോംബേറിന്റെ പുതിയ വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 10:09 PM  |  

Last Updated: 16th February 2022 10:10 PM  |   A+A-   |  

KANNUR_BOMB_ATTACK

തോട്ടടയിലെ ബോംബേറിന്റെ പുറത്തുവന്ന ദൃശ്യങ്ങള്‍

 

കണ്ണൂര്‍:  തോട്ടടയില്‍ വിവാഹ സംഘത്തിനൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വധൂവരന്‍മാര്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ബോംബ് പൊട്ടുന്നതെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

തല ചിതറിത്തെറിച്ചത് വധൂവരന്‍മാര്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തിനിടയിലാണ്. വിവാഹ സംഘത്തിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം. തല പൊട്ടിച്ചിതറിയെന്നും ചോരയും ഇറച്ചിയും വീണെന്നും  ഓടുന്നതിനിടയില്‍ ചിലര്‍ പറയുന്നതും ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം 

ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടര്‍ന്ന് ഇവര്‍ ബോംബെറിഞ്ഞപ്പോള്‍ ഇതേസംഘത്തില്‍പ്പെട്ട ജിഷ്ണുവിന്റെ തലയില്‍ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു.