വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2022 09:22 AM  |  

Last Updated: 01st January 2022 09:22 AM  |   A+A-   |  

car_fire at vytila

വീഡിയോ ദൃശ്യം


വൈറ്റില: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപമാണ് കാറിന് തീപിടിച്ചത്. 

ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം. വാഹനം ഓടിച്ചിരുന്ന ആൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതോടെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.  

അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. വൈറ്റില സ്വദേശിയായ അഭിഭാഷകൻറേതാണ് കത്തിനശിച്ച വാഹനം.