സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഇന്നും കൂടി, നിയന്ത്രണം നീട്ടിയേക്കില്ല; സ്‌കൂളുകള്‍ നാളെ തുറക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 07:32 AM  |  

Last Updated: 02nd January 2022 07:32 AM  |   A+A-   |  

night curfew IN KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ‌ഒമൈക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. എന്നാൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. 

പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായി ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യത്തിൽ അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും. 

ക്രിസ്മസ് അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

അതിനിടെ ക്രിസ്മസ് അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. 15 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ തുടരുകയാണ്. നാളെ മുതലാണ് കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം ആരംഭിക്കുക. കോവാക്സിനാണ് നൽകുക. 

1534000 കൗമാരക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. ആഴ്ചയില്‍ ആറു ദിവസം ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളിലും പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും.