മന്നം ജയന്തി പൂര്‍ണ അവധിയാക്കണം; സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു; പ്രത്യാഘാതം അനുഭവിക്കുമെന്ന് എന്‍എസ്എസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 11:17 AM  |  

Last Updated: 02nd January 2022 11:17 AM  |   A+A-   |  

G Sukumaran Nair

ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം

 

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ്. സര്‍ക്കാര്‍ വിവചേനപരമായാണ് പെരുമാറുന്നത്. മന്നം ജയന്തി  സമ്പൂര്‍ണ്ണ അവധി ആക്കാത്തതില്‍ സുകുമാരന്‍ നായര്‍ അതൃപ്തി പ്രകടിപ്പിച്ചു. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുകയാണെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു

എന്‍എസ്എസ് മതേതര സംഘടനയാണ്. എല്ലാ സര്‍ക്കാരുകളുടേയും തെറ്റുകളെ എന്‍എസ്എസ് വിമര്‍ശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ട്. എന്‍എസ്എസിനെ അവഗണിക്കുന്നവര്‍ ചിലയിടങ്ങളില്‍ നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നു. ഇത് ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നം ജയന്തിയിലെ സമ്പൂര്‍ണ്ണ അവധിയാക്കണമെന്ന എന്‍എസ്എസിന്റെ ആവശ്യം ന്യായമാണെന്ന് വി മുരളീധരനും പറഞ്ഞു. ഹൈന്ദവ സമൂഹത്തിന്റെ പൊതു ആവശ്യമാണിത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പക്ഷം പിടിക്കാത്തത് കൊണ്ടായിരിക്കാം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം. ഇത് തിരുത്തണം, ആവശ്യം മുന്നില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.