മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 09:47 PM  |  

Last Updated: 03rd January 2022 09:47 PM  |   A+A-   |  

Fishing boats burn

മത്സ്യബന്ധന ബോട്ടിന് തീപിടിച്ചപ്പോള്‍

 

തൃശൂര്‍: അഴീക്കോട് അഴിമുഖത്തിന് സമീപം മുനമ്പം പള്ളിപ്പുറം മിനി ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും അഴീക്കോട് തീരദേശ പൊലീസും നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.

ഇന്ന് രാത്രി ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.മാല്യങ്കര പാലത്തിന് സമീപം കെട്ടിയിട്ടിരുന്ന ഫിനിക്‌സ്, ലേഡി ഓഫ് മിറാക്കിള്‍ എന്നീ ബോട്ടുകളാണ് ഭാഗികമായി കത്തി നശിച്ചത്. അപകടം നടന്നയുടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.

തീരദേശ പൊലീസ് സി ഐ സി ബിനു, എസ് ഐ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോട്ട് സ്രാങ്ക് ഹാരിസ്, കോസ്റ്റല്‍ വാര്‍ഡന്‍ തങ്കരാജ്, ലസ്‌ക്കര്‍ ജോവിന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.