പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന്; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഇടുക്കി രൂപത  

ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്
പിടി തോമസ്/ഫെയ്‌സ്ബുക്ക്‌
പിടി തോമസ്/ഫെയ്‌സ്ബുക്ക്‌

കൊച്ചി:അന്തരിച്ച കോൺ​ഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന് കൊച്ചിയിൽ നിന്ന് ആരംഭിക്കും. രാവിലെ ഏഴ് മണിക്ക് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് നേതാക്കൾ ചിതാഭസ്മം ഏറ്റുവാങ്ങും. ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. 

തുറന്നവാഹനത്തിൽ പോകുന്ന സ്മൃതിയാത്രക്ക് വിവിധ സ്ഥലങ്ങളിൽ ആദരവർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് ഉപ്പുതോടെത്തുന്ന ചിതാഭസ്മം പി ടി തോമസിന്റെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കും. ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത  കാത്തുസൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്. പ്രാർത്ഥനാപൂർവമായ നിശബ്ദത  പുലർത്തണമെന്നും വികാരി ജനറാൾ നിർദേശിച്ചിട്ടുണ്ട്.

പി ടിയുടെ അന്ത്യാഭിലാഷം പ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കുന്നത്. ഡിസംബർ 22 നായിരുന്നു പി.ടി തോമസ് അന്തരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com