ഉത്സവത്തിനിടെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പത്തു വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 11:28 AM  |  

Last Updated: 05th January 2022 11:28 AM  |   A+A-   |  

sunil

സുനില്‍

 

തൃശൂര്‍:  ഉത്സവത്തിനിടെ ഒരാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പത്തു വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. കയ്പമംഗലം സ്വദേശി കൊക്കുവായില്‍ സുനിലിനെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

2011 ല്‍ തൃശൂര്‍ കയ്പമംഗലം തായ് നഗറില്‍ നടന്ന ഉത്സവത്തിനിടെയാണ് സുനില്‍ വധശ്രമം നടത്തിയത്. സംഭവത്തിന് ശേഷം വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുനിലിനെ മലപ്പുറം മഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്. 

10 വര്‍ഷമായി ഇയാള്‍ക്ക് നാടുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്യുന്നതിനായി  പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ അമ്പതിലധികം പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.