മോൻസൺ മാവുങ്കലുമായി വിവാദ ഇടപാടുകൾ: ഐ ജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 07:03 AM  |  

Last Updated: 07th January 2022 07:03 AM  |   A+A-   |  

i g lakshman suspended

മോന്‍സന്‍ മാവുങ്കല്‍, ഐ ജി ലക്ഷ്മണ്‍

 

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഐ ജി ജി ലക്ഷ്മണ സസ്‌പെൻഷനിൽ തുടരും. കോടികൾ തട്ടിച്ച കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരിലാണ് ഐ ജി ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്തത്. വ്യാഴാഴ്ച ചേർന്ന സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി ഐ ജിയുടെ സസ്‌പെൻഷൻ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

സസ്‌പെൻഷൻ കാലാവധി ആറുമാസം കൂട്ടി നീട്ടിക്കൊണ്ടാണ് ഉത്തരവിട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി ചെയർമാനായ സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടേതാണ് തീരുമാനം. 

ഐ ജി ലക്ഷ്മണിനെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മൺ ആണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.