ബെംഗളൂരുവില്‍ കാറുകളും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികള്‍ ഉള്‍പ്പെടെ നാല് മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 06:44 AM  |  

Last Updated: 08th January 2022 06:44 AM  |   A+A-   |  

accident_death_in_bengaluru

ബംഗളൂരുവിലെ വാഹനാപകടത്തില്‍ മരിച്ച മുഹമ്മദ് ഫാസില്‍


ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. ഒന്നിനു പിന്നിൽ മറ്റൊന്ന് എന്ന വിധത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. യാത്രക്കാരായിരുന്ന നാലുപേർ തൽക്ഷണം മരിച്ചു.

മരിച്ചവരിൽ രണ്ടുപേർ പുരുഷന്മാരും രണ്ടുപേർ സ്ത്രീകളുമാണ്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദിൽ, കൊച്ചി സ്വദേശി ശിൽപ കെ എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലാവരും മലയാളികൾ ആണെന്ന സൂചനയുമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 

ആദ്യം വാഗണറിന് പിന്നിൽ ലോറി ഇടിച്ചു. ഇതോടെ വാഗണർ മുന്നിലുണ്ടായിരുന്ന സ്‌കോർപിയോയിൽ ഇടിച്ചു. ഇതിന്റെ ആഘാതത്തിൽ സ്‌കോർപിയോ, തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. രണ്ടു ലോറികളുടെയും ഇടയിൽപ്പെട്ട് രണ്ടു കാറുകളും തകർന്നു. വാ​ഗണറിലെ നാല് യാത്രക്കാരാണ് മരിച്ചത്.