കോഴിക്കോട് ആറാം ക്ലാസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 07:41 AM  |  

Last Updated: 09th January 2022 07:41 AM  |   A+A-   |  

suicide_girl

വൈഷ്ണ

 

കോഴിക്കോട്: ആറാം ക്ലാസുകാരിയെ വീട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ താഴ് വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ (11) യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്താണ് കുട്ടി മരിച്ചത്.

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് പൊലീസിന്റെ പ്രാഥമിക നടപടിക്രങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കട്ടിപ്പാറ നസ്‌റത്ത് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.  ബൗഷയാണ് അമ്മ. വിനായക്, വൈഗ എന്നിവർ സഹോദരങ്ങളാണ്.