'അ​വ​ർ വ​ല്ല ക​ടും​കൈ​യും ചെ​യ്യു​മോ എ​ന്ന പേ​ടിയുണ്ട്'; മ​ഠ​ത്തി​ലെ​ത്തി പ​രാ​തി​ക്കാ​രി​യെ കണ്ട് പ്രോസിക്യൂട്ടർ

'എ​ന്താ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന​റി​യി​ല്ല. ശി​ക്ഷ ല​ഭി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് ക​രു​തി​യി​രു​ന്ന​ത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം; 'അ​വ​രു​ടെ അ​വ​സ്ഥ എ​നി​ക്ക​റി​യാം. അ​വ​ർ വ​ല്ല ക​ടും​കൈ​യും ചെ​യ്യു​മോ എ​ന്ന പേ​ടി ത​നി​ക്കു​ണ്ട്.'-  കു​റ​വി​ല​ങ്ങാ​ട്​ മ​ഠ​ത്തി​ലെ​ത്തി പ​രാ​തി​ക്കാ​രി​യായ കന്യാസ്ത്രീയെ കണ്ടശേഷം സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജി​തേ​ഷ് ജെ. ​ബാ​ബുവിന്റെ വാക്കുകളാണിത്. കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെവിട്ടുകൊണ്ട് വിധി ഇന്നലെയാണ് പുറത്തുവന്നത്. അതിന് പിന്നാലെയാണ് ക​ന്യാ​സ്​​​ത്രീ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. റാ​ൽ​ഫിനൊപ്പം ജി​തേ​ഷ് ജെ. ​ബാ​ബു മഠത്തിലെത്തി അ​പ്പീ​ൽ ന​ൽ​കു​ന്ന കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു

'എ​ന്താ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന​റി​യി​ല്ല'

'എ​ന്താ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന​റി​യി​ല്ല. ശി​ക്ഷ ല​ഭി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് ക​രു​തി​യി​രു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത വി​ധി​യാ​ണി​ത്. കേ​സി​ലെ 83 സാ​ക്ഷി​ക​ളി​ല്‍ 39 പേ​രും പ്രോ​സി​ക്യൂ​ഷ​ന്​ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​രു​ന്നു. കോ​ട​തി​യു​ടെ ക​​ണ്ടെ​ത്ത​ൽ എ​ന്താ​​ണെ​ന്ന​റി​യി​ല്ല. ത​ന്‍റെ മ​ന​സ്സാ​ക്ഷി ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് മ​ഠ​ത്തി​ൽ പോ​യ​ത്​' - ജി​തേ​ഷ് ജെ. ​ബാ​ബു പ​റ​ഞ്ഞു. പരാതിക്കാരിയെ ആ​​ശ്വ​സി​പ്പി​ച്ചെന്നും അ​പ്പീ​ൽ ന​ൽ​കാ​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി മ​ട​ങ്ങി​യെ​ന്നും ജി​തേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബിഷപ്പ് കുറ്റക്കാരനല്ല!

ബിഷപ്പ് കുറ്റക്കാരനല്ലെന്നായിരുന്നു വിചാരണ കോടതി വിധി.  ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് വിധി പ്രസ്താവിച്ചത്.  105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധി പ്രസ്താവിച്ചത്. അതിനിടെ നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ പറഞ്ഞു. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമെന്നും അവർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com