ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2022 10:08 AM  |  

Last Updated: 15th January 2022 10:08 AM  |   A+A-   |  

Rape case against top official at Thiruvananthapuram airport

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ്. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവുവിന് എതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. എയര്‍പോര്‍ട്ട് ജീവനക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ  ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.