സ്കൂളുകളിൽ നാളെ മുതൽ വാക്സിനേഷൻ, ഇന്ന് പിടിഎ; 22, 23 തീയതികളിൽ സ്‌കൂൾ ശുചീകരണം 

967 സ്കൂളുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി/ ചിത്രം: എഎൻഐ
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി/ ചിത്രം: എഎൻഐ

തിരുവനന്തപുരം: 15–18 പ്രായക്കാർക്കായി നാളെ മുതൽ സ്കൂളുകളിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. ‌ഇന്നു സ്‌കൂളുകളിൽ പിടിഎ യോഗം ചേർന്നു ഇതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് നിർദേശം നൽകി. 967 സ്കൂളുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. കൈറ്റിന്റെ ‘സമ്പൂർണ’ പോർട്ടൽ വഴി ഓരോ ദിവസവും വാക്സിനേഷൻ വിവരങ്ങൾ ശേഖരിക്കും. 

വാക്സിനേഷൻ സൗകര്യം ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികൾക്കു തൊട്ടടുത്തുള്ള സ്കൂൾ കേന്ദ്രങ്ങളിലൂടെ വാക്സിൻ നൽകും. 8.14 ലക്ഷം കുട്ടികൾക്കാണ് ഇനി കോവിഡ് വാക്സിൻ നൽകാനുള്ളത്. 

വരുന്ന ശനി, ഞായർ ദിവസങ്ങളിൽ സ്‌കൂളുകളിൽ ശുചീകരണ– അണു നശീകരണ പ്രവർത്തനങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. 9–ാം ക്ലാസ് വരെയുള്ളവർക്ക് 21 മുതൽ ഡിജിറ്റൽ - ഓൺലൈൻ ക്ലാസുകൾക്കു പ്രത്യേക സമയക്രമം ഉണ്ടാകും. അധ്യാപകർ സ്കൂളിലെത്തണമെന്നും നിർദേശമുണ്ട്. 21 മുതൽ കൈറ്റ്- വിക്ടേഴ്‌സ് വഴിയുള്ള ക്ലാസുകളുടെ സമയവും പുനഃക്രമീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com