'എല്ലാ ചെലവുകളും ചെയ്യാമെന്ന് മമ്മൂക്ക നേരിട്ട് വിളിച്ചറിയിച്ചു'; മധുവിന്റെ കേസിൽ സഹായവുമായി നടൻ മമ്മൂട്ടി 

കേസിൽ നിയമോപദേശം നൽകാൻ മമ്മൂട്ടി വേണ്ട സഹായങ്ങൾ ചെയ്യും
മധു, മമ്മൂട്ടി
മധു, മമ്മൂട്ടി
Updated on
1 min read

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടൻ മമ്മൂട്ടി. കേസിൽ നിയമോപദേശം നൽകാൻ മമ്മൂട്ടി വേണ്ട സഹായങ്ങൾ ചെയ്യുമെന്നാണ് റിപ്പോർട്ട്. 

മമ്മൂട്ടിയുടെ ഓഫീസിൽ നിന്നുള്ളവർ മധുവിന്റെ അട്ടപ്പാടിയിലെ വീട്ടിലെത്തുമെന്നും കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക നേരിട്ട് വിളിച്ചറിയിച്ചെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞതായി സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്തു. 

കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് മധുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ചിലർ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നുവെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സർക്കാരും സപെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്നും കുടുംബം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com