വാവ സുരേഷിനെ മൂര്‍ഖന്‍ കടിച്ചു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 31st January 2022 05:31 PM |
Last Updated: 31st January 2022 05:41 PM | A+A A- |

വാവ സുരേഷ്, ഫയല്‍ ചിത്രം
കോട്ടയം: മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം കുറിച്ചിയിലാണ് സംഭവം. ഇതിന് മുന്‍പും വാവ സുരേഷിന് നിരവധി തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. കഴിഞ്ഞതവണ അണലിയുടെ കടിയേറ്റ് വാവ സുരേഷ് ഒരാഴ്ചയാണ് ചികിത്സയില്‍ കഴിഞ്ഞത്.
2020 ഫെബ്രുവരിയില്‍ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ അണലിയെ പിടികൂടുമ്പോഴാണ് സുരേഷിന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.