'ഞാൻ നിർത്താം, ഡ്രമ്മിന്റെ മുട്ടൽ കഴിയട്ടെ'; പ്രസംഗത്തിനിടെ ചെണ്ടമേളം, അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്ക് | Published: 02nd July 2022 07:08 AM |
Last Updated: 02nd July 2022 07:08 AM | A+A A- |

മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ സംസാരിക്കുന്നതിനിടെ പുറത്ത് ചെണ്ടമേളം. മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സംഭവം. തുടർന്ന് പ്രസംഗം നിർത്തിയ മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയിൽ വേദിക്കു പുറത്തുണ്ടായിരുന്ന മേളക്കാർ ചെണ്ടമേളം നടത്തുകയായിരുന്നു. ചെണ്ടമേളം തുടർന്നതോടെയാണ് മുഖ്യമന്ത്രി നീരസം വ്യക്തമാക്കി. ഡ്രമ്മിന്റെ മുട്ടൽ കഴിയുന്നതുവരെ താൻ കുറച്ചു നേരം നിർത്താം എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചത്.
‘ഇപ്പോൾ ഇവിടെയുള്ളവർ എന്റെ സംസാരമല്ല കേൾക്കുന്നത്. ആ ഡ്രമ്മിന്റെ മുട്ടലാണെന്നതു കൊണ്ട് കുറച്ചു നേരം ഞാൻ നിർത്താം. അത് കഴിയട്ടെ, എന്നിട്ട് സംസാരിക്കാം. ഇപ്പോൾ ഈ കാണിച്ചതിനെപ്പറ്റി ഞാൻ പറയുന്നില്ല എന്നു മാത്രം’– എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രസംഗം നിർത്തിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ചെണ്ടമേളം നിർത്തിച്ചു. ചെണ്ടമേളം നിന്നതിനു ശേഷമാണു മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
ഈ വാർത്ത കൂടി വായിക്കാം
ശക്തമായ മഴ തുടരും; 13 ജില്ലകളിൽ യെല്ലോ അലർട്ട്, രൂക്ഷമായ കടലാക്രമണത്തിന് സാധ്യത
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ