അതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു ബോണസ് പോയിന്റ് വേണ്ട, നീന്തല്‍ സര്‍ട്ടിഫിക്കറ്റിനും ആനുകൂല്യം നല്‍കരുതെന്ന് കമ്മിഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 09:08 AM  |  

Last Updated: 02nd July 2022 09:10 AM  |   A+A-   |  

swimming

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബോണസ് പോയിന്റ് നൽകരുതെന്ന് ബാലാവകാശ കമ്മിഷൻ. കമ്മിഷൻ അംഗം റെനി ആന്റണി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടർക്കും ഇക്കാര്യം ചൂണ്ടി നിർദേശം നൽകി. അതേ സ്കൂളിലെ വിദ്യാർഥികൾ എന്നതരത്തിൽ നൽകുന്ന ബോണസ് പോയന്റ് ഒഴിവാക്കണം എന്നും നിർദേശമുണ്ട്. 

കലാ, കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേളകൾ, എൻസിസി, എൻപിസി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്‌സ് തുടങ്ങിയവയിൽ മികവുതെളിയിക്കുന്ന കുട്ടികൾക്ക് നിലവിൽ എസ്എസ്എസ്എൽസി പരീക്ഷാമാർക്കിനൊപ്പം ഗ്രേസ് മാർക്ക് ലഭിക്കുന്നുണ്ട്. 

അതിനാൽ ഹയർസെക്കൻഡറി പ്രവേശനത്തിന് ഇതേ വിഭാഗത്തിൽ ബോണസ് പോയന്റ് നൽകുന്നത് അവസാനിപ്പിക്കണം എന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് പോയന്റാണ് നീന്തൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ബോണസായി നൽകുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

പേവിഷബാധയേറ്റ് മരണം; ചികിത്സാപ്പിഴവില്ലെന്ന് ആരോഗ്യവകുപ്പ്; പ്രതിഷേധം അറിയിച്ച് ശ്രീലക്ഷ്മിയുടെ കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ