മണ്ണാര്‍ക്കാട്ടെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 08:24 PM  |  

Last Updated: 02nd July 2022 08:24 PM  |   A+A-   |  

dyfi_mannarkkad1

മണ്ണാര്‍ക്കാട്ടെ ഡിവൈഎഫ്‌ഐ പ്രകടനത്തില്‍ നിന്ന്‌

 

പാലക്കാട്: മണ്ണാര്‍ക്കാട് ഡിവൈഎഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പൊലീസാണ് കേസെടുത്തത്. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നടത്തിയ പ്രതിഷേധത്തിലാണ് കൊലവിളി മുദ്രാവാക്യമുയര്‍ന്നത്. 

'കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാള്‍ തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാതങ്ങ് കളിക്കേണ്ട കോണ്‍ഗ്രസേ. കളിക്കാന്‍ നിന്നാല്‍ കൈയ്യും വെട്ടും, കാലും വെട്ടും' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യവുമായി നഗരം ചുറ്റിയത്

ഈ വാർത്ത കൂടി വായിക്കാം പരാതിക്കാരിയുടെ മറ്റു പരാതികളില്‍ ആരേയും അറസ്റ്റ് ചെയ്തില്ല; പി സി ജോര്‍ജിന് എതിരായ കേസ് പക വീട്ടല്‍: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ