'എന്നാല്‍ നിങ്ങളുടെ പേര് പറയാം'; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരെ ചോദ്യം, മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 04:58 PM  |  

Last Updated: 02nd July 2022 04:58 PM  |   A+A-   |  

pc8073921

പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു/എക്‌സ്പ്രസ്‌

 

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി പിസി ജോര്‍ജ്. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് 'എന്നാല്‍ നിങ്ങളുടെ പേര് പറയാം' എന്ന് പറഞ്ഞ് ജോര്‍ജ് അപമാനിക്കുകയായിരുന്നു. കൈരളി ടിവി റിപ്പോര്‍ട്ട് ഷീജയ്ക്ക് നേരെയാണ് മോശം പെരുമാറ്റമുണ്ടായത്.

പീഡനക്കേസില്‍ പിസി ജോര്‍ജ് അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരേ അപ്പോള്‍ തന്നെ ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണങ്ങള്‍. ഇതിനിടെ ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ ഷീജയ്ക്ക് നേരേ കയ്യേറ്റത്തിനും മുതിര്‍ന്നു.

ഈ വാർത്ത കൂടി വായിക്കാം 'ഇത് പിണറായിയുടെ കളിയാണ്; അങ്ങനെയൊന്നും ഒതുക്കാന്‍ പറ്റില്ല': പി സി ജോര്‍ജിന്റെ ഭാര്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ