രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 06:20 PM  |  

Last Updated: 03rd July 2022 06:29 PM  |   A+A-   |  

sfi_attack_rahul_office

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത രാഹുല്‍ഗാന്ധിയുടെ ഓഫീസ്/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐയില്‍ നടപടി. വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് പകരം ചുമതല. സംസ്ഥാന നേതൃത്വത്തിന്റെതാണ് നടപടി. കേസില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. 

സിപിഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്‌ഐ നടപടി സ്വീകരിച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ വയനാട് എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുലിന്റെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് എസ്എഫ്‌ഐ ആക്രമണം അഴിച്ചുവിട്ടത്. ഓഫീസിലേക്ക് ഇടുച്ചു കയറിയ പ്രവര്‍ത്തകര്‍, രാഹുലിന്റെ മുറിയില്‍ വാഴ വയ്ക്കുകയും സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. തടയാനെത്തിയ ഓഫീസ് ജീവനക്കാരെയും മര്‍ദിച്ചു. 

സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇരു പാര്‍ട്ടികളുടെയും നിരവധി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. 

എസ്എഫ്‌ഐയെ തള്ളി സിപിഎം സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. എസ്എഫ്‌ഐ സംസ്ഥാന നേതാക്കളെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിക്ക് എതിരെ നപടിയെടുക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചത്.
 

ഈ വാർത്ത കൂടി വായിക്കാം  'മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ നിര്‍ത്തണം, ജലീല്‍ സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്, ഏത് നിമിഷവും കൊല്ലപ്പെടാം';  സ്വപ്‌ന സുരേഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ