സ്ത്രീത്വത്തെ അപമാനിച്ച് വിഡിയോ; യൂട്യൂബർ സൂരജ് പാലാക്കാരനെതിരേ കേസെടുത്തു, ഒളിവിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 09:48 AM  |  

Last Updated: 03rd July 2022 09:48 AM  |   A+A-   |  

sooraj_palakkaran

സൂരജ് പാലാക്കാരൻ

 

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനൽ അവതാരകൻ സൂരജ് പാലാക്കാരനെതിരേ (സൂരജ് വി സുകുമാർ) പൊലീസ് കേസെടുത്തു. യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. 

ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി പി നന്ദകുമാറിനെതിരേ (ക്രൈം നന്ദകുമാർ) പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അറസ്റ്റ് ചെയ്യാനായില്ല.

ക്രൈം നന്ദകുമാറിനെതിരേ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വിഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. 

ഈ വാർത്ത കൂടി വായിക്കാം 

ക​ളി​ക്കാ​നെ​ന്ന വ്യാ​ജേ​ന രാ​ത്രി ട​ർ​ഫു​ക​ളിലെത്തും, യു​വാ​ക്ക​ളെ വ​ല​യി​ലാ​ക്കി ല​ഹ​രി വി​ൽ​പ​ന; 22കാരൻ അ​റ​സ്റ്റി​ൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ