വിനോദയാത്രയ്ക്കിടെ പൂത്തിരി കത്തിച്ചു; രണ്ട് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയില്‍ എടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 02:40 PM  |  

Last Updated: 04th July 2022 02:41 PM  |   A+A-   |  

bus caught fire

വീഡിയോ ദൃശ്യം

 

കൊല്ലം:  വിനോദയാത്രയ്ക്കിടെ ബസ്സില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ രണ്ട് ടൂറിസ്റ്റുബസുകള്‍ മോട്ടോര്‍ വാഹനനവകുപ്പ് കസ്റ്റഡിയില്‍ എടുത്തു. പുന്നപ്രയിലും തകഴിയിലും വച്ചായിരുന്നു ബസ് മോട്ടോര്‍ വാഹനനവകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. പൂത്തിരി കത്തിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

പെരുമണ്‍ എഞ്ചിനീയറിങ്ങ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെടാനിരിക്കെ, യാത്രകൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചിരുന്നു. ഇതിനിടെ പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് പടരുകയും ചെയ്തു. ബസ് ജീവനക്കാരന്‍ തീ അണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. 

അതേസമയം, സംഭവത്തില്‍ കോളജിന് പങ്കില്ലെന്ന് അധികൃതര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കുട്ടികളെ ആവേശത്തിലാക്കാനായി ജീവനക്കാരാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 

ഈ വാർത്ത കൂടി വായിക്കാം  

'കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് അറിയിച്ചു, അവര്‍ പുറത്തുനിന്നു പടമെടുത്ത് പ്രചരിപ്പിച്ചു'; എസ്ഡിപിഐ സന്ദര്‍ശനം നിഷേധിച്ച് സിപിഎം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ