ഇടുക്കിയില്‍ കനത്ത മഴ: മരങ്ങള്‍ കടപുഴകി, മൂന്നു മരണം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th July 2022 05:32 PM  |  

Last Updated: 05th July 2022 05:36 PM  |   A+A-   |  

rain alert

പ്രതീകാത്മക ചിത്രം

 

ഇടുക്കി: ഇടുക്കിയില്‍ കനത്ത മഴയിലും കാറ്റിലും മരം വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്.

മൈലാടുംപാറ സ്വദേശി മുത്തുലക്ഷ്മി, ചുണ്ടല്‍ സ്വദേശിനി ലക്ഷ്മി, ജാര്‍ഖണ്ഡ് സ്വദേശി സോമു ലക്ര എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കാം കാസര്‍കോട് രണ്ടുപേര്‍ക്ക് പന്നിപ്പനി; ജാ​ഗ്രതാ നിർദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ