സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവെയ്ക്കണം: വി ഡി സതീശൻ
By സമകാലിക മലയാളം ഡെസ്ക് | Published: 06th July 2022 07:33 PM |
Last Updated: 06th July 2022 07:33 PM | A+A A- |

വി ഡി സതീശന്
തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാൻറെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സജി ചെറിയാൻറെ രാജി സ്വാഗതാർഹമാണ്. എന്നാൽ എംഎൽഎ സ്ഥാനം കൂടി അദ്ദേഹം രാജിവെയ്ക്കണമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ പ്രസംഗത്തെ തള്ളിപ്പറയാത്തത് ദൗർഭാഗ്യകരമാണ്. അദ്ദേഹം ചെയ്തത് ക്രിമിനൽ കുറ്റമാണ്. പ്രസംഗത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് നിയമവഴി തേടുമെന്നും സതീശൻ വ്യക്തമാക്കി.
സ്വതന്ത്രമായി രാജി തീരുമാനം എടുത്തുവെന്നാണ് സജി ചെറിയാൻ പറയുന്നത്. ഇക്കാര്യത്തിൽ പാർട്ടിയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് എന്താണെന്ന് അറിയാൻ താൽപര്യമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ