ക്ഷേത്രത്തില്‍ വെച്ച് 9 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 07:26 PM  |  

Last Updated: 07th July 2022 07:26 PM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം

 


ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രം പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറന്‍മുള സ്വദേശി വിബിനാണ് പിടിയിലായത്. 

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു വിബിന്‍. 

ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഓപ്പറേഷന്‍ ശുഭയാത്ര'- നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ