മുപ്പത് കഴിഞ്ഞവർക്ക് എല്ലാ വര്‍ഷവും സൗജന്യ ആരോഗ്യപരിശോധന; ജീവിത ശൈലീരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 08th July 2022 09:00 AM |
Last Updated: 08th July 2022 09:04 AM | A+A A- |

ചിത്രം:എഎഫ്പി
തിരുവനന്തപുരം: മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ്. ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് ഇത്. ജീവിതശൈലീരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങിയതായി മന്ത്രി അറിയിച്ചു. ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചു. വൃക്കരോഗം തടയാൻ കാമ്പയിൻ നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിനുപകരം വീട്ടിൽ ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാസിസിസിനു പ്രചാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ 11 ജില്ലകളിൽ പദ്ധതി തുടങ്ങി. മൂന്നിടത്ത് ഉടൻ ആരംഭിക്കും. സംസ്ഥാനത്താകെ 97 ആരോഗ്യസ്ഥാപനങ്ങളിൽ ഡയാലിസിസ് കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകുകയായിരുന്നു വീണാ ജോർജ്ജ്.
ഈ വാര്‍ത്ത കൂടി വായിക്കൂ കനത്ത മഴ: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി; ദേവികുളം താലൂക്കിലും അവധി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ