കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വ്‌ളോഗര്‍ക്കെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 07:29 AM  |  

Last Updated: 09th July 2022 07:29 AM  |   A+A-   |  

amala_anu

അമലാ അനു /വിഡിയോ സ്ക്രീൻഷോട്ട്

 

കൊല്ലം: കാട്ടില്‍ അതിക്രമിച്ച് കയറിയ വനിതാ വ്‌ളോഗര്‍ക്ക് എതിരെ കേസ്. കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയതിന് വ്‌ളോഗര്‍ അമലാ അനുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. വനം വകുപ്പാണ് കേസ് എടുത്തിരിക്കുന്നത്.‍

ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ്. ഇവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇന്നും ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ