പത്തനംതിട്ടയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതായി പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 05:24 PM  |  

Last Updated: 11th July 2022 05:35 PM  |   A+A-   |  

10 class student kidnapped by a private bus driver

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: ആങ്ങമൂഴിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. വീട്ടുകാരുടെ പരാതിയില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശിയാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി എന്നും ഈ ബസിലാണ് സ്‌കൂളിലേക്ക് പോകാറ്. ഇന്ന് രാവിലെയും ഈ ബസിലാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയത്. സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന്് ബന്ധുക്കള്‍ മൂഴിയാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

്അതേസമയം, പെണ്‍കുട്ടിയും ഡ്രൈവറും ഉള്ള സ്ഥലം കണ്ടെത്തിയതായി സൂചനയുണ്ട്. നേരത്തെ പെണ്‍കുട്ടിയും ഡ്രൈവറും തമ്മില്‍ പരിചയമുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇന്നേദിവസം വീട്ടിലും ബസിലും എത്തിയിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിട്ടതാണെന്ന സൂചന പൊലീസിന് ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പുറത്തുവന്നത് പള്‍സര്‍ സുനിയുടെ കത്ത് തന്നെ: സിസി ടിവി ദൃശ്യങ്ങള്‍ തെളിവ്; ശ്രീലേഖ പറയുന്നത് പച്ചക്കള്ളമെന്ന് സാക്ഷി ജിന്‍സന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ