റോഡിൽ ബൈക്ക് തെന്നി; നെഞ്ചിടിച്ച് വീണ് യുവാവ് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 08:24 PM  |  

Last Updated: 15th July 2022 08:24 PM  |   A+A-   |  

death

കിഷൻ രാജ്

 

കൊച്ചി: റോഡിൽ ബൈക്ക് തെന്നി നെഞ്ചിടിച്ച് വീണ് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി കിഷൻ രാജ് (28) ആണ് മരിച്ചത്. തൃപ്പൂണിത്തുറ തെക്കുംഭാഗം ഗീതാഞ്ജലിയിൽ ദാസ് ബാബുവിന്റെയും ഗീതയുടെയും മകനാണ്. 

വ്യാഴാഴ്ച വൈകീട്ട് ഇരുമ്പനം മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. മഴ പെയ്തു കിടന്നതിനാൽ റോഡിൽ ബൈക്ക് തെന്നി നെഞ്ചിടിച്ച് വീഴുകയായിരുന്നു കിഷൻ. ഉടൻ തന്നെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. 

ഭാര്യ: രേവതി. സഹോദരൻ: ദർശൻ. 

ഈ വാർത്ത കൂടി വായിക്കൂ 

മങ്കിപോക്സ്; കോട്ടയത്ത് രണ്ട് പേർ നിരീക്ഷണത്തിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ