തൃശൂരിനെ കളിയാക്കിയതിനെ ചൊല്ലി തര്‍ക്കം; മദ്യപാനത്തിനിടെ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 07:30 AM  |  

Last Updated: 15th July 2022 08:25 AM  |   A+A-   |  

alcohol

ഫയല്‍ ചിത്രം


തൃ​ശൂ​ർ: മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ 45-കാ​ര​നെ ബ്ലേഡ് കൊണ്ട് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. തൃശൂർ ശക്തൻ ന​ഗറിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമാണ് സംഭവം. പാ​ല​ക്കാ​ട് ക​ണ്ണ​മ്പ്ര സ്വ​ദേ​ശി പ്ര​കാ​ശ​നെ​യാ​ണ് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. 

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശിയായ റെ​ജി​കു​മാ​റി​നെ സം​ഭ​വ​ത്തി​ൽ നെ​ടു​പു​ഴ പൊലീസ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  ശ​ക്ത​ൻ ന​ഗ​റി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ൽ വ​ച്ചാ​ണ് പ്ര​കാ​ശ​നും സു​ഹൃ​ത്ത് ഷി​നു​വും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റെ​ജി കു​മാ​റും ചേ​ർ​ന്നു  ഷെ​യ​റി​ട്ട് മ​ദ്യം വാ​ങ്ങി മ​ദ്യ​പി​ച്ച​ത്. 

ഷോ​പ്പിം​ഗ് മാ​ളി​ന് പി​റ​കി​ൽ വ​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ റെ​ജി കു​മാ​ർ തൃ​ശൂ​ർ ജി​ല്ല​യെ ക​ളി​യാ​ക്കി​. ഇത് ഷി​നു​വി​നെ പ്ര​കോ​പി​പ്പി​ച്ചു. ഇതോടെ ഇ​രുവരും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ഈ സമയം പി​ടി​ച്ചു​മാ​റ്റാ​ൻ എ​ത്തി​യ പ്ര​കാ​ശ​നെ റെ​ജി​കു​മാ​ർ ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്തി​ൽ വ​ര​ഞ്ഞു. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ ആദ്യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേക്കും മാറ്റി. മൂ​ക്കി​ന് ഇ​ടി കി​ട്ടി​യ പ്ര​തി റെ​ജി കു​മാ​റി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡി​റ്റ​ക്ഷ​ൻ സെ​ൻറ​റി​ലാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

'അവര്‍ വിധവയായതില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നാണ് പറഞ്ഞത്; അതിലെന്താണ് തെറ്റ്?'; എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ